മലിനമാം നാടിനെ മുക്തമാക്കീടുവാൻ
പ്രപഞ്ചം വിധിച്ചെതോ ഈ മഹാമാരിയെ
കാൺമതില്ല നാം പുഴകളെ കിളികളെ
കാണുവാൻ ഒരു മഹാമാരി വേണ്ടിവന്നോ?
പ്രകൃതി നമുക്കേകിയ ശിക്ഷയോ നന്മയോ?
കാണുന്നു നാം ശാന്തമാം സുന്ദര ഭൂമിയെ
പുകയില്ല,കാളകൂടങ്ങളാം വിഷങ്ങളെ
പ്രകൃതി നമുക്കേകിയ ശിക്ഷയോ നന്മയോ?
ഒഴുകുന്ന തെളിനീരുറവകൾ
ഗംഗയായ് യമുനയായ്
പവിത്രമാം ധാത്രിയെ നിന്നെ ഞാൻ പുൽകുന്നു