ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‍കൂൾ ക്യാമ്പ്
ജി എച്ച് എസ് എസ് തിരൂരങ്ങാടി ( 2025 മെയ് 30)
തിരുരങ്ങാടി ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 30/5/2025 ന് രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെ 9 ലെ ലിറ്റിൽ kites അംഗങ്ങൾക്കായി അവധിക്കാല ക്യാമ്പ് നടത്തി. HM മിനി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. OHSS തിരുരങ്ങാടി സ്കൂളിലെ kite mistress ആയ റസീന ടീച്ചർ ക്ലാസ്സിന് നേതൃത്വം നൽകി. മനോഹരമായ റീൽസുകളും വീഡിയോകളും ക്യാമ്പി ന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ചു. Kite mistress മാരായ സാജിന ടീച്ചർ, ഷൈനി ടീച്ചർ എന്നിവർ ക്ലാസ്സിന് പിന്തുണ നൽകി.
നിർമ്മിത ബുദ്ധി രക്ഷകർതൃ അവബോധന ക്ലാസ്സിലെ ചിത്രങ്ങൾ
ജി എച്ച് എസ് എസ് തിരൂരങ്ങാടി ( മെയ് 6, 2026 )
തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിത ബുദ്ധിയുടെ അവബോധന ക്ലാസ് രക്ഷകർത്താക്കൾക്ക് നൽകി. രാവിലെ 10. 30 ക്കു ക്ലാസ് ആരംഭിച്ചു. HM വന്ദന ടീച്ചർ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വളരെ കൃത്യതയോടെ കാര്യങ്ങൾ അവതരിപ്പിച്ചു. നിർമ്മിത ബുദ്ധിയുടെ ആവശ്യകതയും അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി കൊടുത്തു.. രക്ഷകർത്താക്കളിൽ പലരും നിർമ്മിത ബുദ്ധിയുടെ സാങ്കേതികവിദ്യയെ കുറിച്ച് പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കി.






