ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/എന്റെ പിറന്നാൾ

എന്റെ പിറന്നാൾ

ഇന്ന് എന്റെ പിറന്നാളാണ്. കേക്കും മിഠായിയും ഇല്ലാത്ത പിറന്നാൾ. ആലോചിച്ചപ്പോഴേ എനിക്ക് വിഷമമായി.കൂട്ടുകാരെ ആരേയും സദ്യ ഉണ്ണാൻ വിളിച്ചിട്ടല്ല . വീട്ടിൽ അമ്മുമ്മ ഉണ്ടാക്കിയ പച്ചക്കറികൾ കൊണ്ട് അമ്മ സദ്യയുണ്ടാക്കി . മുരിങ്ങയില കൊണ്ട് ഉപ്പേരി പഴുത്ത ചക്ക കൊണ്ട് പായസം വെച്ചു ,' ഈ കൊറോണ കാരണം എട്ടാം പിറന്നാൾ ആഘോഷിച്ചില്ല . പിറന്നാളിന് എത്താമെന്ന് പറഞ്ഞ പ്രവാസിയായ അച്ഛനും വന്നില്ല . അടുത്ത മാസം എന്റെ അനിയന്റെ പിറന്നാളാണ് ഇനിയെങ്കിലും ഒന്ന് പോയി തരുമോ ? കൊറോണേ ...............

ശ്രീലക്ഷ്മി
2 ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം