ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/ചോദ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ചോദ്യം

കഥ കവിതയോട് ചോദിച്ചു
ആരാണ് നീ ?
കവിത കഥയോട് ചോദിച്ചു
ആരാണ് നീ ?
ആരോ പറഞ്ഞവർ കേട്ടു
അവർ അയൽക്കാരണെന്ന്.
അതെ തങ്ങൾ അയൽക്കാരാണല്ലേ?
ജയിൽ കോട്ടമതിൽ പോലെ
പണിതുയർത്തിയ മതിലുകൾക്കിടയിൽ
അവർ അറിഞ്ഞില്ല അറിയാൻ
ശ്രമിച്ചില്ല അതിനുമപ്പുറം ഒരു-
ജനതയുണ്ടെന്ന്.
അവരെപോലൊരു ജനതയുണ്ടെന്ന്.

ഐശ്വര്യ ടി വി
9 എ ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത