അങ്ങ് ചൈനിലെ വൂഹാനിൽ നിന്ന് വന്ന്
ലോകമാകെ പടർന്ന് പിടിച്ച മഹാമാരി.. നീ
നമ്മുടെ പരീക്ഷകളും അമ്പലങ്ങളിലെ ഉത്സവങ്ങളും
പൂരവും വിഷുവും എല്ലാം കൊണ്ട്പോയി നീ.
നമ്മുടെ രണ്ട് മാസത്തെ കളികളും ചിരികളും
കളഞ്ഞില്ലെ നീ.....
നിന്നെ നശിപ്പിക്കാൻ നമ്മുടെ കേരളം
ഒത്ത് ചേർന്ന് നിന്നിടും....
ഒരു മീറ്റർ അകലത്തിൽ നിന്ന് പടരാതെ
നോക്കും നമ്മൾ..
കൈകൾ കഴുകി ചങ്ങലകൾ പൊട്ടിച്ച്
തുരത്തും ഞങ്ങൾ...
പ്രളയം വന്നിട്ടും നിപ്പ വന്നിട്ടും
ഞങ്ങൾ ഒന്നിച്ച് കൈ കോർത്തില്ലെ
ആശങ്ക വേണ്ട ജാഗ്രത മതി .