ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


അറബിക് ടാലൻറ് എക്സാം

വിദ്യാർഥികളിൽ അറബി ഭാഷ ശേഷിയും ഭാഷയോട് ആഭിമുഖ്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി രൂപീകൃതമായതാണ് അറബിക് ക്ലബ്ബ്. ദിനാചരണങ്ങളോട് അനുബന്ധിച്ചും മറ്റും വിവിധ പരിപാടികൾ ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കപ്പെടുന്നു. ഈ വർഷം അലിഫ് സംസ്ഥാന സമിതിക്ക് കീഴിൽ നടന്ന അറബിക് ടാലൻറ് എക്സാമിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. 10 E ക്ലാസ്സിലെ മുഹമ്മദ് ശാമിൽ കെ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് ഭാഷാ ക്വിസ് മത്സരവും എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ന്യൂ ഇയർ കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.

 
അറബിക് ക്വിസ്
 
ക്വിസ് മത്സരാർത്ഥികൾ

ലോക അറബിക് ഭാഷാ ദിനം

ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനം, പോസ്റ്റർ, കാലിഗ്രാഫി മത്സരങ്ങൾ, സെമിനാർ, പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

സെമിനാർ ഹെഡ് മിസ്ട്രസ് ഗീതാതേവി ടീച്ചർ ഉദ്ഘാടനം ചെയ്ത‍ു. ജില്ലാ അറബിക് റിസോഴ്സ് പേഴ്സൺ അയ്യൂബ് അ‍ഞ്ച‍ുകണ്ടൻ നേതൃത്വം നൽകി. ജംഷാദ് മാസ്റ്റർ അധ്യക്ഷനായി. ശീബ ടീച്ചർ (സ്റ്റാഫ് സെക്രട്ടറി), ഇബ്രാഹീം മാസ്റ്റർ, ആത്തിക ടീച്ചർ, കുഞ്ഞി മുഹമ്മദ് മാസ്റ്റർ, സാജിദ ടീച്ചർ എന്നിവർ സംസാരിച്ചു.