ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വമാണിന്ന് കൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണിന്ന് കൂട്ട്

വൃത്തിയില്ലാ ശരീരം രോഗം
കൊണ്ടുപോകുമീ കാലം
എന്തെന്ന് ഏതെന്നാർക്കു-
മറിയാത്തൊരീ കാഴ്ചകൾ
ആരോഗ്യം കൊണ്ടുമാത്രമാ
യില്ല, കൂടെ കൂട്ടണം
ശുചിത്വമെൻ നിത്യമിൽ
ലോകമാകെ സഞ്ചരിച്ചിടുന്നു
കൊച്ചപ്പൂപ്പൻ താടിയെ പ്പോലെ
ബന്ധുമിത്രാദികളൊന്നുമില്ലാ-
ത്തൊരീ നിമിഷങ്ങൾ,
വിദ്യ അഭ്യസിക്കാനാകാത്തൊരീ കാലം
ശമനമില്ലാ രോഗമാണിക്കാരണം
ഏകാന്ത വാസമാണിന്ന്
നരവംശ ശാന്തിയും


ജിസ്‍മ പി
9 G ജി. എച്ച്. എസ്. എസ് ഒത‍ുക്ക‍ുെങ്ങൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത