ജി.എച്ച്. എസ്.എസ്. എടപ്പാൾ/അക്ഷരവൃക്ഷം/ഒത്തുചേരൂ മനുഷ്യരേ....

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുചേരൂ മനുഷ്യരേ....

ഇന്നു നാം നേരിടുന്ന ഈ മഹാമാരിയെ
ഒത്തുചേർന്ന് പൊരുതൂ മനുഷ്യരെ...
തൻ മനസ്സിനെ ശക്തിപ്പെടുത്തി
മുന്നിലേക്ക് നയിക്കൂ ഈ ജീവിതയാത്ര
തളരാതെ ഒത്തുചേർന്ന് പൊരുതൂ മനുഷ്യരെ...
നമുക്ക് മനസ്സിൻ ശക്തികൊണ്ട്
ഈ രോഗത്തെ മറി കടക്കാം...
മനസ്സിനെ ശുദ്ധീകരിച്ചാൽ മാത്രമേ
നമുക്കീ മഹാവ്യാധിയെ തുരത്താനാകൂ.
നമുക്ക് ഒത്തുചേർന്ന് പൊരുതി ഈ ലോകത്തെ
കൊറോണയിൽ നിന്ന് വീണ്ടെടുക്കാം.
വരൂ ലോകത്തിന്റെ സമൃദ്ധിയെ
ആരോഗ്യത്തെ വീണ്ടെടുക്കാം.
ഒത്തുചേരൂ മനുഷ്യരെ ഈ ലോകത്തെ രക്ഷിക്കൂ
ഒരു മഹാമാരിക്കും തകർക്കാനാവാതെ
ഒത്തുചേരൂ മനുഷ്യരേ...

 

പ്രമദ പ്രഭാകരൻ
9 B ജി.എച്ച്.എസ്.എസ്. എടപ്പാൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത