ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൌൺ

രംഗം - 1 (മുറ്റം)
വ്യത്യസ്ത വയസ്സുള്ള ചെരുപ്പുകൾ
മുറ്റത്ത് യോഗം കൂടിയിരിക്കുന്നു.
സൈക്കിൾ തനിച്ചിരിക്കുന്നു
കൊറോണയെ പേടിച്ചാകാം
ആലിലകൾ വിറക്കുന്നത്.
രംഗം - 2 (അകം)
സ്കൂൾ യൂണിഫോമുകൾ
പെട്ടിക്കകത്ത് വിശ്രമിക്കുന്നു
ചിലർ അന്താളിച്ചിരിക്കുന്നു
പക്ഷേ,
ചില വസ്ത്രങ്ങളിൽ കറ
പുരളുന്നു
ചില നേരത്ത് അടുപ്പ് കുരച്ചു
തുപ്പുന്ന കണ്ണുനീരിൻറെ പുക
 

വിവേക്.ടി.ടി
8 ബി ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത