ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

  
ഒരു നുള്ളുകണ്ണീരുവാർത്തുകൊണ്ടീ ലോക വ്യഥയോട് ചേരുന്നു നാമേവരും
ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം
സൃഷ്‌ടിച്ച സ്രഷ്ടാവ് പോലും പകച്ചുപോയ് നിൻ ചെയ്തികൾ
കണ്ട് കണ്ണടച്ചു.
സർവവും വെട്ടിപിടിക്കുവാൻ നീ നേർത്ത
സമവാക്യം ഒന്നതിൽ പിറവികൊണ്ടും
നിൻ ബന്ധത്തിന്റെ ചുരുളഴിച്ചിന്നിവൻ
അന്തകന്റെ വേഷം കെട്ടിയാടി.
ഈ മഹാമാരി തൻ വിധിയോർത്തു
കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
വന്മതിൽ താങ്ങിയ കോട്ടകൾ തച്ചുടച്ചിന്നിവൻ
ഇന്നെന്റെ മണ്ണിലും തേരോട്ടമായ്
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി അകന്നിരിക്കാം
രക്ത ബന്ധങ്ങളൊക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും
വാനോളം വാഴ്ത്തി പുകഴ്തിടാമീനല്ല
ആതുരസേവകർ നീതിതൻപാലകർ
"ലോകസമസ്ത സുഖിനോ ഭവന്തു "

അഭിജിത്ത്. പി. വി.
6 B ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത