ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

അവധിക്കാല ഏകദിന ക്യാമ്പ് 2024-27 ബാച്ച്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

സ്കൂൾ ഇലക്ഷൻ 2024

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ ഇലക്ഷൻ 'സമ്മദി' എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് നടത്തിയത്. പ്രസ്തുത പ്രവർത്തനത്തിൽ പോളിംഗ് ഓഫീസർമാരും പ്രിസൈഡിംഗ് ഓഫീസർമാരുമെല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായിരുന്നു. കൂട്ടികൾ ഭംഗിയായും സമയബന്ധിതമായും ഇലക്ഷൻ പൂർത്തിയാക്കി. സ്കൂളിലെ പബ്ലിക് അഡ്രസ്സിങ്ങ് സിസ്റ്റത്തിലൂടെ ഇലക്ഷൻ തത്സമയ വാർത്തകളും റിസൾട്ടും അറിയിക്കുകയും ചെയ്തു.

സബ്ജില്ലാ കലാമേള 2024 നവംബർ 5

2024 നവംബർ 5ന് മെഡിക്കൽ കോളേജ് കാമ്പസ് ഹയർസെക്കന്ററി സ്കൂളിൽ വച്ചു നടന്ന കോഴിക്കോട് റൂറൽ സബ്ജില്ലാകലാമേളയുടെ ഡോക്യുമെന്റേഷൻ ഡ്യൂട്ടിയിൽ മൂന്നു വിദ്യാർത്ഥികൾ പങ്കെടുത്തു. 2023-26 ബാച്ചിലെ മുഹമ്മദ് തമീം, മുഹമ്മദ് ഷെഫിൻ , എന്നിവരാണ് പങ്കെടുത്തത്.

Rural Sub dist Kalamela Documentation

കോഴിക്കോട് ജില്ലാ കലാമേള 2024 നവംബർ

2024 നവംബർ 16ന് തുടങ്ങിയ കോഴിക്കോട് ജില്ലാ കലാമേളയുടെ ഡോക്യുമെന്റേഷൻ ഡ്യൂട്ടിയിൽ നാലുവിദ്യാർത്ഥികൾ പങ്കെടുത്തു. കോഴിക്കോട് അച്യുതൻ ഗേൾസ് സ്കൂളിലെ വേദി 16 ൽ 22/11/24, 23/11/24 എന്നീ ദിവസങ്ങളിലാണ് കുട്ടികൾക്ക് വീഡിയോ ഡോക്യുമെന്റേഷൻ ചെയ്യാനുള്ള അസരം ലഭിച്ചത്. 2024-27 ബാച്ചിലെ നിവേദ് കെ, ഹരിനന്ദ്, അമാൻ അഹമ്മദ്, അമാനുദയ് കെ വി എന്നിവരാണ് പങ്കെടുത്തത്.

Dist Kalamela Documentation team
District Kalamela Documentation