ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/അക്ഷരവൃക്ഷം/നാം കാണിക്കുന്ന വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
നാം കാണിക്കുന്ന വികൃതികൾ

2018 നമ്മൾ പേടിച്ചു വീടിനുള്ളിൽ കുറേ നിമിഷങ്ങൾ നമ്മൾ അനുഭവിച്ചിട്ടുണ്ട് അത് പ്രകൃതിയോട് കാണിച്ച കുറുമ്പ് കാരണം തന്നെയാണ് നാം ചെയ്ത സകല തെറ്റിനും നമ്മൾ അനുഭവിക്കും ആ അനുഭവം വേദനജനകമായിരിക്കും പക്ഷെ അതനുഭവിച്ചു

പിടിച്ചുനിൽക്കാനുള്ള കഴിവും ശക്തിയും ദൈവങ്ങളോടോപ്പം തന്നെ പ്രകൃതിയും തരും നമ്മളുടെ നിത്യജീവിതത്തിൽ നടക്കുന്ന എല്ലാ അഴുക്കുപിടിച്ച കാര്യങ്ങൾ കൊണ്ടോ ഒഴുകുന്നതു പ്രകൃതിയിലേക്ക് തന്നെയാണ്.

അതിൽ ഒന്നാണ് പ്ലാസ്റ്റിക്‌ എന്ന് മാരകമായ വസ്തു. നമ്മൾ വാഹനങ്ങളിൽ സഞ്ചാരിക്കാറുണ്ടല്ലോ. പോകും വഴി വെള്ളത്തിനു മറ്റും വെടിക്കുന്ന കുപ്പികൾ അവിടെ ഏതെങ്കിലും അടുത്തു കാണുന്ന പുഴകളിലേക്ക് വലിചെറിയുക ഇതൊക്കെ നമ്മൾ തന്നെയാണ് ചെയ്യുന്നത്

എത്ര എത്ര നല്ല നെൽപടങ്ങൾ എത്ര എത്ര തോടുകൾ. അതിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുമ്പോൾ അതിൽ കുഞ്ഞുങ്ങൾ വന്നു മീൻ പിടിക്കുന്നു അവിടെ ചാടി നീന്തി കുളിക്കുന്ന ആ നല്ല മനോഹാരിത പണ്ട് കാലത്തു ആൾകാർ കണ്ടിട്ട് കാലങ്ങളായി. എന്തിനേറെ ഞാൻ ഇതേവരെ കണ്ടിട്ടില്ല. നല്ല മരകാടുകൾക്കുള്ളിൽ നിന്നും കേൾക്കുന്ന കുയിലിന്റെ നാദങ്ങൾ

പക്ഷികൾ ചിലക്കുന്ന ശബ്ദങ്ങൾ ഇങ്ങനെ എത്ര ശബ്ദങ്ങൾ കേട്ടുകൊണ്ട് പ്രഭാദം ഉണരുന്ന എത്ര ഗ്രാമീണരുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. ഇപ്പൊ അതൊന്നും കാണാൻ തന്നെയില്ല. ഇതിനെയൊക്കെ നമ്മൾ തന്നെയാണ് നശിപ്പിച്ചതു. വയലുകൾ തൊടുകളുമെല്ലാം നശിപ്പിച്ചു അല്ലെങ്കിൽ അതൊക്കെ നശിപ്പിച്ചു അവിടെ പത്തും ഇരിപതും നിലയുള്ള കെട്ടിടങ്ങൾ പണിയുക. ഇതൊക്കെഎന്തിനാണു കളയുന്നതു. അത ഗ്രാമത്തിന്റെ മനോഹരിദയാണ് അവിടെ നഷ്ടപെട്ടത്.

ഇപ്പോൾ ഇതാ ലോകമെമ്പാടും ഭീതി വിധക്കുന്ന രോഗം പടർന്നു കൊണ്ടിരിക്കുകയാണ്

ഇന്നിതാ ഞാൻ എന്റെ പ്രിയപ്പെട്ട തൃശൂർ പൂരം നഷ്ട്ടപെട്ടു. നമുക്ക് മാറ്റിവെക്കാം നമുക്ക് ഇഷ്ടപ്പെട്ട ആഘോഷങ്ങൾ എല്ലാം നമുക്ക് മാറ്റിവെക്കാം ഇതെല്ലാം പൂർണമായി മാറിയതിന് ശേഷം നമുക്ക് ഒരുമിച്ചു ആഘോഷിക്കാം. നമുക്ക് ഒരുമിച്ചു പ്രതിരോദിക്കാം അതു പക്ഷെ സമൂഹിക അകലം പാലിച്ചു കൊണ്ട്. അറിയാം വിദേത്തു കഴിയുന്നവർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നു. പക്ഷെ നമുക്ക് കൂടണയയാം നമ്മുടെ നാടിനുവേണ്ടി.......

ഐവിൻ അനിൽ കുമാർ
8 B ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം