ഉണർന്നില്ലേ ഇനിയും -
മനുഷ്യരെനിങ്ങൾ.
എന്തിനുവേണ്ടി നാം -
കുതിക്കുന്നു. ലക്ഷ്യമിതൊന്നുമാത്രം -
ഇനി നമ്മളിൽ, പ്രതിരോധിക്കുവാൻ - ശക്തിയാർജ്ജിച്ചിടാം..
തളരില്ല തകരില്ല ഇനി-
ഒന്നിനുമുന്നിലും,
കുതിച്ചുയർന്നു നാം-
തുരത്തിടേണം.
വ്യക്തിശുചിത്വംപാലിച്ചിടാം
ആരോഗ്യ സുരക്ഷ നാം-
മറന്നിടാതെ,
ഒത്തുചേർന്നു പാലിച്ചിടാം.
ഒറ്റപെടുത്താതിരിക്കാം-
നമ്മളീരോഗിയെ,
ഒറ്റപെടുത്താം നമുക്കൊ-
ന്നിച്ചീ രോഗത്തെ. ആശങ്കയില്ലിനിപ്രതി-
രോധം മാത്രം,
തുരത്താം നമുക്കീ-
മഹാമാരികളെ...