ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കോവിഡിൻ രോഗക്കൊടുങ്കാറ്റിൽ മാനവ -
ജീവിതം ദു:സ്വപ്ന രൂപമായ് മാറുന്നു..
സൂക്ഷ്മജീവി കൊറോണ പ്രകൃതി തൻ
ഭീഷണിയായ് പട നയിച്ചെത്തവേ
ജാഗ്രതയോടെ , കരുതലോടെ, കൊടും -
തീവ്രത മെല്ലെ കുറഞ്ഞകന്നീടുവാൻ
വൃത്തിയും ശുദ്ധിയും ശീലമായ് തീർത്തു നാം.
മർത്ത്യജീവൻ കാത്തു കാവലായ് നിന്നിടാം
പാരിടമാകെയീ മാരിയിൽ മുങ്ങവേ,
കേരളം ജീവന മാതൃകയാകുന്നൂ
ഒന്നിച്ചൊരൊറ്റ മനസ്സായ് നീങ്ങിടാം
ഇന്നിന്റെ മാരിയെ തൂത്തെറിഞ്ഞീടുവാൻ .

പാർത്ഥിവ് .വി
8 A ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത