ജി.എച്ച്.എസ്. കൊയ്യം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
 ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് അമേരിക്ക പോലുള്ള വമ്പൻ രാജ്യങ്ങൾ.
        ആധുനിക കാലത്തെ ആരോഗ്യ മേഖലയെപ്പോലും പകച്ചു നിർത്തിക്കൊണ്ട് ലക്ഷക്കണക്കിന് മരണങ്ങൾ കൊയ്തുകൂട്ടി കൊറോണ താണ്ഡവമാടുമ്പോൾ നമ്മുടെ സ്വന്തം രാജ്യം ഇക്കാര്യത്തിൽ സ്വീകരിച്ച രോഗ പ്രതിരോധ മാർഗ്ഗങ്ങൾ വളരെ പ്രശംസാർഹമാണ്.ഇന്ത്യൻ ജനതയുടെ പ്രത്യേകിച്ച് കേരളീയരുടെ കൂട്ടായ പരിശ്രമം കൊണ്ട് നാം രോഗവിമുക്തി നേടുന്നവരുടെ പട്ടികയിൽ ഒന്നാമതായി.ഇത്രയും നാൾ നാം ഏതൊക്കെ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചുവോ, അതൊക്കെ കുറേ നാൾ കൂടി തുടരണം. കഴിയുന്നതും പുറത്തിറങ്ങാതെയും സാനിറ്റൈസർ ഉപയോഗിച്ചും സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും മാസ്ക് ധരിച്ചും സർവ്വോപരി വിഷ മുക്തമായ നല്ല ആഹാരശീലം വളർത്തി നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിച്ചും നല്ലൊരു നാളേക്കായി, കൊറോണ മുക്ത ലോകത്തിനായി കൂട്ടുകാരേ നമുക്ക് ഒന്നിച്ച് കാത്തിരിക്കാം.
അലീന രാജൻ
8 എ ജി.എച്ച്.എസ്.കൊയ്യം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം