ജി. എച്ച്. എസ്. എസ്. ബന്തടുക്ക/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എച്ച്.എസ്. എസ്. ബന്തടുക്ക/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1952 ഫെബ്രുവരി 21 ലാണ് സൗത്ത് കാനറ ജില്ലയുടെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ് മലയോരമേഖലയിലെ ഈ വിദ്യാലയത്തിന് തുടക്കമായത്.സ്കൂളിലെ ഏകാധ്യാപകനായത് പാലാറിലെ ശ്രീ.സണ്ണയ്യ മാസ്റ്റരായിരുന്നു.അതിനുമുമ്പ് 1948 ൽ ബന്തടുക്ക ശ്രീ.സുബ്രഹ്മണ്യക്ഷേത്രത്തിലെ അഗ്രശാലയിൽ സണ്ണയ്യ മാസ്റ്റർ ഇരുപതോളം കുട്ടികൾക്ക് ഒരു പാഠശാല നടത്തിയിരുന്നു.റിട്ട.ഹെഡ് കോൺസ്റ്റബിൾ ശ്രീ.സുബ്രായറാവുവിന്റെ കളപ്പുരയിലായിരുന്നു ഏകാധ്യാപക വിദ്യാലയം ആരംഭത്തിൽ പ്രവർത്തിച്ചത്.1954 ൽ ശ്രീ. സുബ്ബപ്പറൈ മുൻകൈയ്യെടുത്ത് സ്കൂൾ കെട്ടിടം നിർമ്മിച്ചു.പ്രംഭഘട്ടത്തിൽ മൂന്നാം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തുടക്കത്തിൽ 38 കന്നട വിദ്യാർത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്.1956 ൽ എൽ.പി.സ്കൂളായി അംഗീകരിച്ചു.കളക്കര കുഞ്ഞിരാമൻ നായരുടെ മേൽനോട്ടത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം നിർമ്മിച്ചു. കാസറഗോഡ് പ്രദേശം കേരളസംസ്ഥാനത്തിൻറെ ഭാഗമായതോടെ ഇവിടെ മലയാളം ഡിവിഷൻ ആരംഭിക്കുകയുണ്ടായി.കരിവെള്ളൂർ സ്വദേശി ശ്രീ.കെ.ബാലൻ മാശ്ററിായിരുന്നു ഇവിടെ നിയമിക്കപ്പെട്ട ആദ്യത്തെ മലയാളം അധ്യാപകൻ.1958 ൽയു.പി.സ്കൂളായി ഉയർത്തി.ഹെഡ് മാസ്റ്റരായി.ശ്രീ.എൻ.ഗോവിന്ദഭട്ട് നിയമിതനായി.ആവശ്.മായ കെട്ടിടവും ഫർണ്ണിച്ചറുകളും മാണിമൂല കുഞ്ഞിക്കേളു നായർ, കളക്കര കുഞ്ഞമ്പു നായർ, റാമണ്ണ റൈ, മൻമോഹന ഷെട്ടി, ബി.രാമചന്ദ്ര റാവു തുടങ്ങിയവരുടെ നേതൃത്തിൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ചു. 1962 ൽ ഹൈസ്കൂളായി ഉയർത്തി.ആദ്യത്തെ എച്ച്.എം.പയ്യന്നൂർ സ്വദേശി ശ്രീ.നാരായണപ്പൊതുവാൾ ആയിരുന്നു.കരിച്ചരി മുതലുള്ള കുട്ടികൾക്ക് ഹൈസ്കഊൾ വിദ്യാഭ്യാസത്തിനുള്ള ഏകാശ്രയമായിരുന്നു ഈ വിദ്യാലയം. 2004 ൽ ഹയർ സെക്കണ്ടറിയായി ഉയർത്തിയതോടെ ഈ മലയോര മേഖലയിലുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴി തുറന്നു കിട്ടി. ഹ്യുമാനിറ്റീസ്, കൊമേഴ് സ് ബാച്ചുകളായിരുന്നു ആദ്യം.2007 ൽ സയൻസ് ബാച്ചുകൂടി ഇവിടെ ആരംഭിച്ചു.ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികളും 60 ൽ പരം അധ്യാപകരുമാണ് ഇവിടെ ഉള്ളത്.

== പിന്നിട്ട വഴികൾ ഒറ്റനോട്ടത്തിൽ ==

1948-ബന്തടുക്ക ശ്രീ.സുബ്രഹ്മണ്യക്ഷേത്രഅഗ്രശാലയിൽ പാഠശാലയ്ക്ക് തുടക്കം. ശ്രീ.സണ്ണയ്യ മാസ്റ്റർ അധ്യാപകൻ.

1952-സൗത്ത് കാനറ ഡിസ്ട്രിക്റ്റ് കീഴിൽ ഏകാധ്യാപക വിദ്യാലയം.ശ്രീ.സണ്ണയ്യ മാസ്റ്റർ അധ്യാപകൻ.

1954-സ്കൂൾ കെട്ടിടം നിർമ്മാണം ആരംഭിച്ചു.

1956-എൽ.പി.സ്കൂൂളായി അംഗീകാരം.ശ്രീ.കെ.ബാലൻ മാസ്റ്റർ ആദ്യത്തെ മലയാളം അധ്യാപകൻ.

1958-യു.പി.സ്കൂളായി ഉയർത്തി.ഹെഡ് മാസ്റ്റർ ശ്രീ.എൻ.ഗോവിന്ദ ഭട്ട്.

1962-ഹൈസ്കൂളായി ഉയർത്തി.ഹെഡ് മാസ്റ്റർ ശ്രീ.നാരായണപൊതുവാൾ

1964-65-ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച്.

2004- ഹയർസെക്കണ്ടറി ആരംഭിച്ചു.

2017-റെഡ് ക്രോസ് ആരംഭിച്ച‍ു

2018-ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച‍ു