വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ
വരിക വീണ്ടും പുതു പുലരിതൻ കുളിര്മയായ്
പിടയുന്ന ലോകത്തിനായി
എരിയുന്ന മനുഷ്യർക്ക് വേണ്ടി
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ....
നെഞ്ചു പിടയുന്നു, മനസ്സ് നീറുന്നു , ഹൃദയം നുറുങ്ങുന്നു, ലോകo പതിയെ മരണകവാടത്തിനരികിൽ ചെന്നു നിൽക്കുന്നു
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ.....
അതിജീവിച്ചിടും നമ്മൾ, തുടച്ചു നീക്കിടും കൊറോണയെ
പുതു പുലരി നാളെ വിരിഞ്ഞിടും..
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ...
വരിക വീണ്ടും പുതു പുലരിതൻ കുളിര്മയായ്....