ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/വിശ്വപൗരൻ എന്ന ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിശ്വപൗരൻ എന്ന ഞാൻ
         'ഹൊ! എന്റെയൊരു ഭാഗ്യം,ഞാനായതിൽ എനിക്കിപ്പം ഒരഭിമാനം തോന്നുന്നു,weldone my boy weldone. കൊറോണ എന്ന പേര് കൂടാതെ കോവിഡ് 19എന്ന പേര് എനിക്ക് നന്നായി ചേരുന്നുണ്ട്.ലോകം മുഴുവൻ ഞാനിപ്പോൾ famous ആയില്ലേ.ചൈനേന്ന്തുടങ്ങിയ യാത്രയ എനിക്ക് വയ്യ, എന്റെയൊരു ഭാഗ്യം.വിമാനം കേറിയല്ലേ രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്നത്.ഇതാണ് ജീവിതം സുഭിക്ഷ ജീവിതം.മനുഷ്യർ വെറും മണ്ടന്മാർ എനിക്ക് അവരുടെ ശരീരത്തിൽ മാത്രമേ കൂടുതൽ സമയം നിലനിൽക്കാൻ സാധിക്കുകയുള്ളൂ എന്ന് അവർ ഏറെ വൈകിയാണ് അറിഞ്ഞത്, എന്തായാലും എന്റെ  ജന്മ നാടായ ചൈനയിൽ ഒരുപാടെണ്ണത്തിനെ ഞാൻ കൊന്നൊടുക്കി, പക്ഷേ എനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ പറ്റില്ലല്ലോ കഴുതകൾ.ഇനിയെന്റെ അടുത്ത ലക്ഷ്യം ഇന്ത്യ.ചൈനയേക്കാളും, അമേരിക്കയേക്കാളും, ഇറ്റാലിയെക്കാളും എനിക്ക് അവിടെ നാശം വിതക്കണം.പക്ഷേ.............ഞാനെങ്ങനെ ഇന്ത്യയിലെത്തും.ആ idea ഏതെങ്കിലും ഇന്ത്യക്കാരുടെ ശരീരത്തിൽ കയറിക്കൂടാം.ആ അവൾ തന്നെ.അത് മതി.ദാ വരുന്നെടി,spiderman..............spiderman........ടിഷ്യൂം ടിഷ്യൂം.yes ഞാനിനി തന്നെ വേറെ ലെവൽ 
ആയി.  

ഓ ഇതാണോ ഇന്ത്യ.ഉം........കൊള്ളാം അടിപൊളി.അയ്യോ! ഇതെന്താ ടൗണിൽ ഒന്നും ആളില്ലല്ലോ ശ്ശൊ ഇത് വല്യ പുലിവാലായല്ലോ നാശം.ഇവിടെ ഇത്രേം മുൻകരുതലുകൾ എടുക്കൂന്ന് ആര് കണ്ടു? ങേ ഞാൻ കേട്ടത് കേരളം'god's on country' ക്ക് പകരം'waste on country'ആണെന്നാണെല്ലോ.ഇതിപ്പോ ഇത്രേം വൃത്തിം വെടിപ്പും ഉണ്ടെന്ന് ഞാനറിഞ്ഞില്ലല്ലോ നാശം.ഹാ എന്തായാലെന്താ? ബാറുകളും ഷാപ്പുകളും തുറന്നിട്ടുണ്ടാവും അതുറപ്പാ. അത് തന്നെ തൃശ്ശൂർ പൂരത്തിനുള്ള ആള് കാണും.പോയി നോക്കാം. എന്റെ covid ദൈവമേ ഇതെന്ത് മറിമായം.ഇവരെന്താ ഇത്രേം ദൂരം അകന്ന് നിൽക്കുന്നത്? എനിക്ക് വയ്യ.ഇവരുടെ നാടൊക്കെ എന്ത് വൃത്തിയാ കാണാൻ? തീർന്നു ഞാൻ തീർന്നു എനിക്കൊറപ്പ.ഇവരുടെ ഭക്ഷണ രീതിയെന്താ ഇങ്ങനെ?fastfood അല്ലേ?അയ്യോ! ഇവര് പറമ്പില് കൃഷി ചെയ്ത് തിന്നുവാണല്ലോ! വെറുതെ മോഹിച്ചു.ചുമ്മാതല്ല ഒരു പനി വന്നാൽ കൂടി ഇവരെ ഏശാത്തെ.ഹാ! എങ്കിലും അവരെ പോലെ അല്ലാത്ത ചുരുക്കം ചിലരെങ്കിലും ഉണ്ടല്ലോ. എന്റെ നല്ല ഭാഗ്യം ങേ ഈ സ്ത്രീ എന്താ ഈ കാട്ടിക്കൂട്ടുന്നേ? സാനിറ്റൈസ് ഒഴിച്ച് ഇവരിന്നെന്നെ കൊല്ലും.എന്റെ covid ദൈവമേ എന്നെ.............എന്നെ ഒന്ന് രക്ഷിക്ക്.ഇല്ലെകിൽ ഞാനിപ്പോൾ ചാകും. പണ്ട് പ്രളയം വന്നപ്പോൾ ഇവർ ഒറ്റക്കെട്ടായി നിന്ന് സംഘടിച്ച് അതിനെ എതിർത്തു.ഇന്നോ ഞാൻ വന്നപ്പോൾ അകലം പാലിച്ച് സംഘടിക്കുന്നു. അത് എന്റെ മരണകാരണമായി.ഞാനിതാ വരുന്നേ............

റീബ
9 എ ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ