ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/നാളേക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്ക് വേണ്ടി

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ.....
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി
നലയാടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപണ കരുതലില്ലാതെ നടക്കുന്ന സോദരാ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ....
ആരോഗ്യ രക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ ആശ്വാസമാകുന്ന
ശുഭ വാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കു വേണ്ടി. ....
                         

                   
                      


 

Shifan.A.C
7 E ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത