കൂടൊരുക്കൽ

SPC,SCOUT,JRC,NSS,LK എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആറാമത്തെ സ്നേഹവീട് നിർമാണം ആരംഭിച്ചു.

ഗോത്രവർഗ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ വിദ്യാലയത്തിൽ എത്തിക്കൽ

ഗോത്ര വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ വിദ്യാലയത്തിൽ എത്തിക്കുന്നതിനായി ഗോത്ര ഉന്നതികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ച് കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി ഉന്നതികളിൽ നിന്നുള്ള എഴുപത്തി അഞ്ചോളം കുട്ടികൾ

വിദ്യാലയത്തിൽ എത്തുന്നു.അവർക്ക് ആവശ്യമായ പ്രഭാത ഭക്ഷണം നൽകുന്നതിനുള്ള നടപടികൾ സ്കൂൾ സ്വീകരിച്ചിട്ടുണ്ട്.ഉന്നതികളിൽ നിന്നും വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിന് വിദ്യാവാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി വാഹന സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.കൂടാതെ ഒരു മെന്റർ ടീച്ചറുടെ സഹായവും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്