ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെകിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സംരക്ഷിക്കണം. എന്നാൽ ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്ന് വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്ക നമ്മുടെ ശരീരങ്ങളുടെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ഇന്നത്തെ ജനതക്ക് ഉള്ളത്.


ഇതിൽനിന്നും ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുട ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് തന്നെയാണ്. ചെറുപ്പം മുതലേ കുട്ടികൾ ശുചിത്വത്തെ കുറിച് ബോധവാന്മാരായിരിക്കണം.


ദിവസവും രാവിലേയും രാത്രിയും പല്ലുതേക്കുക, രണ്ടുനേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, അലക്കിയിട്ട വൃത്തിയായ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ഇതൊക്കെ വെക്തിശുചിത്വത്തിന്റെ ഭാഗമാണ്. നാം നമ്മുടെ വീടും പരിസരവും വിദ്യാലയങ്ങളും വൃത്തിയായി സൂക്ഷി ക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക, അനാവശ്യമായി പരിസരത്ത് കാടുപോലെ പുല്ലുണ്ടെങ്കിൽ വെട്ടുക. ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വെക്തിയുടേയും വെക്തിത്വം വിലയിരുത്തുന്നത് തന്നെ അവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്.


അപ്പോൾ നമ്മൾ ഓരോ വെക്തിയും ശുചി ത്വം പാലിക്കേണ്ടത് തന്നെയാണ്....


ഷിത.കെ
8 C ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം