മനുഷ്യരെ കൊല്ലും കൊറോണ വൈറസ്
അഥവാ കോവിഡ് 19 നെ
ഒരു കാര്യം നീ ചൊല്ലാമോ
മനുഷ്യവർഗ്ഗത്തെ കൊന്നിട്ട് ആണോ
നിനക്ക് കിട്ടി ഈ വൃത്തികെട്ട രൂപം?
മനുഷ്യരെ കൊല്ലും കൊറോണ വൈറസ്
അഥവാ കോവിഡ് 19 നെ
നല്ല കുട്ടിയാണേ
പോകാമോ
നന്മ നിന്നിലുണ്ടേൽ നീ ഞങ്ങളിൽ നിന്നകലാമോ
എന്തിനാണു നീ താണ്ഡവമാടി ഞങ്ങളുടെ സ്വർഗ്ഗലോകത്തേക്ക് വിരുന്ന് വന്നത്
തൊട്ടതെല്ലാം മരണഭീതിയിലാഴ്ത്തുന്ന
നിന്നെ കാണാനെന്തു ഭയങ്കരം!
അദ്വൈതം മൂലം അന്തശ്ശക്തി ഉയർത്തി
നിന്നെ ഞങ്ങൾ ഉച്ചാടനം ചെയ്യും
നിനക്കുശേഷം ഞങ്ങളുടെ ലോകത്തേ
നവോത്ഥാനത്തിലേക്ക് കൈപിടിച്ചു ഉയർത്തൂ.