ജി.എച്ച്.എസ്.എസ്. കോറോം/അക്ഷരവൃക്ഷം/കരുതാം....

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം...

കാണണം കുഞ്ഞേ നീ നിശ്ചലമായൊരു
പാതകളോരോന്നും കണ്ടീടേണം
കാണണം ഈ ലോകമൊന്നായി കാണണം
നേരിടാൻ ഇനിയുള്ള നാളുകളിൽ
അറിയണം ഓരോന്നും അതിജീവനത്തിന്റെ
പാഠങ്ങളോരോന്നും അറിഞ്ഞിടേണം
കരുതണം നാളേയ്ക്കായ് ഒരു തരി അന്നവും
കരുതണം നാമ്മീന്ന് കരുതീടേണം
കഴുകണം കുഞ്ഞേ നീ നിൻ കൈകളോരോന്നും
കഴുകി വെടിപ്പാക്കി വെച്ചിടേണം
അകലണം കുഞ്ഞേ നീ അടുക്കുവാൻ വേണ്ടിയും
അകലണം നാളത്തെ അടുപ്പത്തിനായ്....
കരുതാം നമുക്കൊന്നായ് ഭയക്കാതെ കരുതീടാം
ഒരു നല്ല നാളേയ്ക്കായ് വീടണയാം ...
 

അശ്വതി എം.പി
9 C ജിഎച്ച്എസ്എസ് കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത