ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/ഒരു കോവി‍ഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കോവി‍ഡ് കാലം

ചൈനയിലെ വുഹാ‍ൻ എന്ന സ്ഥലത്തെ മാംസക്കടയിൽ നിന്നും പൊട്ടിപുറപ്പെട്ട ആ കൊച്ചു വൈറസ് ഇത്രയും ഭീകരമായിരിക്കുമെന്ന് നാം ആരും തന്നെ കരുതിയിട്ടുണ്ടാവില്ല . ചൈനയിൽ നിന്നും നിരവധി പേരുടെ ജീവൻ എടുത്ത കൊറോണ വൈറസ് വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് നിരവധി രാജ്യങ്ങളിലേക്ക് പടർന്നു. നിരവധി പേരുടെ ജീവൻ എടുത്ത വൈറസിനെ നാം കൂടുതൽ ഭീതിയോടെ കാണാൻ തുടങ്ങിയത് ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയെ കേരളത്തിലെ തശ്ശൂർ ജില്ലയിൽ ആദ്യം സ്ഥിരീകരിച്ചതോടെയാണ് . കേരളത്തിലെ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുളള കുട്ടികൾക്ക് അവധി പ്രഖ്യാപിച്ചു . ഇതിനോടകം തന്നെ കൊറോണ എന്ന കൊച്ചു വൈറസ് ഇന്ത്യയെയും ലോകത്തെ മിക്ക രാജ്യങ്ങളെയും വിഴുങ്ങിയിരുന്നു .പിന്നീട് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാന മന്ത്രി ജനത കർഫ്യൂ പ്രഖ്യാപിച്ചു . ജനത കർഫ്യൂ ദിവസം നമ്മൾ വീടും പരിസരവും വൃത്തിയാക്കിയതിനു ശേഷം പ്രാധാനമന്ത്രി ആഹ്വാനം ചെയ്തതു പോലെ വൈകുന്നേരം പാത്രം കൊട്ടി ആരോഗ്യപ്രവർത്തകർക്കുളള നന്ദി അറിയിച്ചു . പിന്നീട് കൊറോണ വൈറസ് അതിന്റെ രൌദ്രഭാവം കാട്ടിതുടങ്ങിയതോട് കൂടി നമ്മുടെ രാജ്യം പൂർണ്ണ അടച്ചു പൂട്ടലിലേക്ക് നീങ്ങി .അങ്ങിനെ എട്ട്,ഒൻപത് ക്ലാസ്സുകളിലെ പരീക്ഷകൾ റദ്ദു ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു . പത്താം ക്ലാസ്സിലെ പരീക്ഷകൾ മാറ്റി വെക്കുകയും ചെയ്തു . കൊറോണയുടെ പേടിയുണ്ടെങ്കിലും പരീക്ഷ മാറ്റിവെച്ചത് കുറച്ച് സന്തോഷം നൽകി .

അങ്ങിനെ ലോക്ക്ഡൌൺ കാലം തുടങ്ങി . രാജ്യത്തെ മുഴുവൻ ജനങ്ങളും വീട്ടിനുളളിൽ തന്നെ ഇരിപ്പായി .ജനങ്ങൾ മാസ്ക്ക് ധരിക്കാൻ തുടങ്ങി . ലോകത്ത് കൊറോണ അതിവേഗം വ്യാപിക്കാൻ തുടങ്ങി . കേരളത്തിലും ഇന്ത്യയിലും രോഗികൾ കൂടിയതോടുകൂടി ഇന്ത്യയിലെ സുരക്ഷാമാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി .

അങ്ങിനെ ഞാനും എന്റെ കുടുംബവും വീട്ടിനുളളിൽ തന്നെ ആയി . ഞാനും എന്റെ അനിയത്തിയും കൂടി കുറെ ചിത്രങ്ങൾ വരച്ചു . ആദ്യ ഒന്ന് രണ്ട് ദിവസം സിനിമകളൊക്കെ കണ്ട് സമയം കടന്നു പോയി . പിന്നീട് എല്ലാവർക്കും മടുപ്പ് തുടങ്ങി . മുഖ്യമന്ത്രിയുടെ ആറുമണിക്കുളള വാർത്താസമ്മേളനം നമ്മൾ കത്യമായി കേൾക്കാറുണ്ടായിരുന്നു . മുഖ്യമന്ത്രി പറഞ്ഞതു പോലെ ഞങ്ങൾ പച്ചക്കറി കൃഷി ആരംഭിച്ചു . വൈകുന്നേരത്തെ ചായക്കുളള സ്നാക്ക്സിനു വേണ്ടി ഞങ്ങൾ ചക്ക ചിപ്സും തരികൊണ്ടുളള കേക്കും ഉണ്ടാക്കി . കൊറോണക്കാലത്ത് മീൻ കിട്ടാതായതോടെ ഞങ്ങൾ മീൻ വളർത്താനും തീരുമാനിച്ചു . അതിനുവേണ്ടിയുളള കുളം ഞങ്ങൾ റെഡിയാക്കി . ഇനി കൊറോണകാലം കഴിഞ്ഞിട്ടുവേണം മീൻകൃഷി ആരംഭിക്കാൻ .

വെക്കേഷൻ കാലത്ത് ഒത്തുചേരാൻ കാത്തിരുന്ന ഞങ്ങൾ കസിൻസ് ഇപ്പോൾ ചാറ്റിംഗിലും വിഡിയോ കോളിങ്ങിലും ആയി എല്ലാം ഒതുങ്ങി . അതുപോലെ ഇത്തവണത്തെ വിഷുവും വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാത്തെ കടന്നു പോയി . ഇപ്രാവശ്യവും വിഷുകണി ഒരുക്കിയിരുന്നെങ്കിലും വിഭവങ്ങൾ കുറവായിരുന്നു . വിഷുകൈനീട്ടം ഇപ്രാവശ്യം അച്ഛന്റെയും അമ്മയുടെയും കൈയ്യിൽ നിന്ന് മാത്രമേ കിട്ടിയിരുന്നുളളു . പടക്കങ്ങൾ ഒന്നും ഇല്ലാ‍ത്ത ഇത്തവണത്തെ വിഷുവും കഴിഞ്ഞു പോയി .

സ്നേഹ എ
9 ബി
ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം