ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
SPC യൂണിറ്റ് ഉദ്ഘാടനം ജി.എച്ച്.എസ്.എസ് കുണ്ടംകുഴിയിലെ ആദ്യ spc യൂണിറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എക്സൈസ്-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു.ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.രാമചന്ദ്രൻ സ്വാഗതമാശംസിച്ചു.ബഹു.എസ്.പി.ശ്രീ.എ.ജി.സൈമൺ ആശംസകൾ നേർന്നു.സ്കൂളിൽ വെച്ച് നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങിൽ വെച്ച് മന്ത്രി സ്കൂളിന് നാല് ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചു.