മഴയെ സ്മരിച്ചിടും നേരമോ മൃദുലമാം മഴനൂൽ കിനാവുകൾ എന്നെ തഴുകിയുണർത്തിടുന്നു.. കുളിരേകും മഴയുടെ കാഴ്ചകൾ, നിർത്താതെ പെയ്യുന്ന ജലധാരകൾ, നേർത്ത സ്വരവീചികൾ ഉള്ളിൽ നിറഞ്ഞിടുന്നു. മഴയത്തുനിന്നെന്റെ ഹൃദയത്തിൽ ഒരുതുള്ളി മഴവെള്ളം തൂകിയുണർത്തിടുമ്പോൾ സപ്ത വർണ്ണങ്ങളാൽ മാരിവിൽ വാനത് തൂകി ജ്വലിക്കുന്നു വർണാഭമായ്..
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത