ആറ്റിൻ കരയിലെ മാവിന്റെ ചില്ലയിൽ
കൂടൊന്ന് കൂട്ടുന്ന തത്തമ്മ
നാരും ചകിരിയും പച്ചിലക്കൊമ്പുമായ്
കൂടുമെനയുന്നു ചന്തമായി
സായാഹ്ന സന്ധ്യയിൽ കാർമേഘക്കൂട്ടങ്ങൾ
ആർത്തു ചിരിച്ചൊരു നേരത്ത്
പേടിച്ചരണ്ടുപോയ് പണിതീരാത്തൊരു
കൂടിനരികിലായ് തത്തമ്മ
ചീറിയടിക്കുന്ന കാറ്റിലകപ്പെട്ടു
ആ ചില്ലയുമൊന്നലഞ്ഞു പോയി
നെഞ്ചത്തടിച്ചു കരയുന്ന തത്തമ്മ
ആരെയോ പുലഭ്യം പറഞ്ഞു പോയി
ആരോടും കൂട്ടു കൂടാത്തൊരു തത്തമ്മ
തൻകഥയോർത്തു ദു:ഖിച്ചിരുന്നു.