ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/പ്രവർത്തനങ്ങൾ/2024-25
ശുചിത്വം - സുകൃതം പദ്ധതി
ആലിപ്പറമ്പ് ജി എച് എസ് എസ് ഇനി മാലിന്യ മുക്ത ക്യാംപസ് .പദ്ധതി ഒക്ടോബറിലാണ് പ്രവർത്തനം തുടങ്ങിയത് .വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മാലിന്യം നീക്കുകയും ചെയ്തു .ക്ലാസുകളിലേക്ക് ക്ലീനിങ് ഉപകരണങ്ങൾ നൽകി .ജൈവ മാലിന്യം സംസ്ക്കരിക്കാനായി ബയോബിന്നുകൾ സ്ഥാപിച്ചു .പൂന്തോട്ടവും അടുക്കളത്തോട്ടവും ഒരുക്കി .ശുചിത്വം - സുകൃതം പദ്ധതിയുടെ പ്രഖ്യാപനം ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷൻ പി.അയമു നിർവഹിച്ചു .പഞ്ചായത്തംഗം ശാരദ മോഹൻദാസ് ആധ്യക്ഷം വഹിച്ചു .
സ്കൂൾ പ്രിൻസിപ്പൽ ഹൈദ്രോസ് കോയ തങ്ങൾ ,പ്രധാനാധ്യാപിക വി.സിന്ധു പി ടി എ പ്രസിഡന്റ് അബ്ദുറസാഖ് ,എസ് എം സി ചെയർമാൻ ബാലകൃഷ്ണൻ രതീഷ് ,പ്രിയ എന്നിവർ പ്രസംഗിച്ചു .
സ്കൂൾ വാർഷികം
ആലിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ 120ആം വാർഷികാഘോഷം ജനുവരി 24 ന് ജില്ല പഞ്ചായത്ത് അംഗം കെ ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു . കലാസന്ധ്യ ടെലിവിഷൻ താരം അമാനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ് ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ രോഹിത് എം ജെ കൃഷ്ണ മുഖ്യാതിഥിയായി . സ്കൂളിലെ വിവിധ മത്സര പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു . പ്രിൻസിപ്പൽ ഹൈദ്രോസ് കോയ തങ്ങൾ സ്വാഗതം പറഞ്ഞു. പെരിന്തൽമണ്ണ ബ്ലോക്ക് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അയമു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി സിന്ധു , വാർഡ് അംഗം ശാരദ മോഹൻദാസ് , പി ടി എ പ്രസിഡന്റ് അബ്ദുൽ റസാഖ് , എസ് എം സി ചെയർമാൻ ബാലകൃഷ്ണൻ , എം രതീഷ് ,മോഹൻദാസ് , അൻവർ തുടങ്ങിയവർ സംസാരിച്ചു .
പഠനോത്സവം
ആലിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം 21.02.2025 നു പെരിന്തൽമണ്ണ ബി ആർ സി ബി പി സി സി .സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു .
ഹെഡ്ടീച്ചർ സി .സിന്ധു അധ്യക്ഷയായി . പ്രീ പ്രൈമറി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന മികവുകളാണ് പരിപാടിയിൽ അവതരിപ്പിച്ചത് .
അധ്യാപകൻ മനോജിന്റെ നേതൃത്വത്തിൽ 5,6,7 ക്ലാസ്സുകളിലെ 150ഓളം കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു . സ്റ്റാഫ് സെക്രട്ടറി കൃഷ്ണദാസ് സ്വാഗതവും നിഷ നന്ദിയും പറഞ്ഞു . പ്രിയ രതീഷ് , പ്രീത എന്നിവർ സംസാരിച്ചു . വിദ്യാരംഗം കലാവേദിയുടെ ' എന്റെ കൈയെഴുത്തു മാസിക ' സി സന്തോഷ് കുമാർ പ്രകാശിപ്പിച്ചു .