ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026-2027

2026-2027 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1ന് വിപുലമായി നടത്തി. മെയ് അവസാനവാരം അധ്യാപകരുടെയും PTA അംഗങ്ങളുടെയും നേതൃത്വത്തിൽ സ്കൂൾ അങ്കണവും ക്ലാസ് റൂമുകളും ശുചിയാക്കുകയും നവാഗതർക്കായി ക്രമീകരിക്കുകയും ചെയ്തു.

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ് കൈമാറുന്നു
നവാഗതർക്കൊപ്പം

           മെയ് 30ന് എച്ച് എം ഇൻ ചാർജ് ശ്രീ ഹക്കി മാഷിൻറെ നേതൃത്വത്തിൽ എസ് ആർ ജി മീറ്റിംഗ് കൂടുകയും എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി ചുമതലകൾ വിഭജിച്ചു നൽകുകയും ചെയ്തു. അന്നേദിവസം എൽ പി അധ്യാപകർ ചേർന്ന് നവാഗതർക്കായി ഫോട്ടോ ഫ്രെയിം, പെൻസിൽ പൂക്കൾ എന്നിവ തയ്യാറാക്കി.

 

പ്രവേശനോത്സവ പൊതുപരിപാടി ജൂൺ 1ന് തിങ്കളാഴ്ച 10 മണിക്ക് ആരംഭിച്ചു. പരിപാടിയിൽ HM ഇൻചാർജ് ശ്രീ ഹക്കീം മാഷ് സ്വാഗതം പറഞ്ഞു . PTA  പ്രസിഡൻറ് ശ്രീ അബൂബക്കർ എ അധ്യക്ഷ സ്ഥാനവും വഹിച്ചു .മുഖ്യ അതിഥിയായി ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ മാഹിൻ എത്തുകയും ഉദ്ഘാടന പരിപാടി നിർവഹിക്കുകയും ചെയ്തു .

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ് കൈമാറുന്നു


ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു ഒപ്പം പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡ് നൽകി. കൂടാതെ എൽ എസ്  എസ് ,യു എസ് എസ്  വിജയികൾക്ക് ക്യാഷ് അവാർഡ്, മൊമെന്റോയും നൽകി .LP സെക്ഷൻ സീനിയർ അസിസ്റ്റൻറ് ശ്രീമതി എമിലിയ ടീച്ചർ പരിപാടിയിൽ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് മധുരം നൽകി എല്ലാവരെയും ക്ലാസിലേക്ക് ആനയിച്ചു.




ജൂൺ 5 ലോക പരിസ്ഥിതി ദിനം

2026 ജൂൺ 5ന് ഞങ്ങളുടെ സ്കൂളിൽ ലോക പരിസ്ഥിതി

പരിസ്ഥിതി ദിനത്തിൽ കൃഷിഭവനിൽ നിന്ന് ലഭിച്ച വൃക്ഷതൈ നട്ടപ്പോൾ

ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂളും

പരിസരവും ശുചിയാക്കി. കൃഷിഭവനിൽ നിന്ന് ലഭിച്ച

വൃക്ഷത്തൈ അന്നേദിവസം ബഹുമാനപ്പെട്ട

പി ടി എ പ്രസിഡൻറ് കെ കെ അബൂബക്കർ

കുട്ടികളോടും അധ്യാപകരോടും ഒപ്പം ചേർന്ന് വെച്ചുപിടിപ്പിച്ചു.

പരിസ്ഥിതിദിനത്തിൽ വൃക്ഷതൈ നട്ടുപിടിപ്പിക്കുന്നു

പ്രത്യേക അസംബ്ലി നടത്തുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകർ കുട്ടികൾക്ക് ബോധവൽക്കരണം ക്ലാസ് നൽകുകയും ചെയ്തു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ചിത്രങ്ങളും തയ്യാറാക്കി. പരിസ്ഥിതി സംരക്ഷണ  പ്രതിജ്ഞയും എല്ലാവരും ചേർന്ന് എടുത്തു. പരിപാടിയിൽ സീനിയർ അസിസ്റ്റൻറ് അഞ്ജലി ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു. ക്ലാസ് തലത്തിൽ എൽപി, യുപി,എച്ച്എസ് വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങളും നടത്തി. വിദ്യാർത്ഥികളും അധ്യാപകരും , പി ടി എ അംഗങ്ങളും

സജീവമായി പങ്കെടുത്ത ഈ പരിപാടി വിജയകരമായി നടന്നു.