ജി.എച്ച്.എസ്.എസ്. അരീക്കോട്/HSS / നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നാഷണൽ സർവ്വീസ് സ്കീം

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധസേവനങ്ങളിൽ ചിലതാണ്.ഈ യൂണിറ്റ് സോഷ്യൽ സേവനം കൂടാതെ ഏഴ് ദിവസത്തെ ക്യാമ്പിൽ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പുകളും, സർവ്വെ,കളും സെമിനാറുകളും എക്സ്ബിഷനുകളും , നേത്രപരിശോധനയും, ചലച്ചിത്ര പ്രദർശനം എന്നിവ ഊർജ്ജസ്വലമായി നടത്തി വരുന്നു

യൂണിറ്റ്-326

ചെയർമാൻ  : പ്രിൻസിപ്പാൾ

പ്രോഗ്രാം ഓഫീസർ

ജാഫർ ബാബു പി.കെ


സ്റ്റുഡന്റ് കോ-ഓർഡിനേറ്റേഴ്‌സ്

ശ്രീജിൻ പി
വിഷ്ണ എൻ

മഹാത്മാവിന്റെ നൂറ്റി അൻപതാം ജൻമദിനം സമുചിതമായി ആചരിച്ചു

ഗാന്ധി ജയന്തി ദിനത്തിൽ സ്ക്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിച്ചു . ക്യാംപസ് സൗന്ദര്യവൽക്കരണം , ജൈവ കൃഷി എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ സ്വയം ഭക്ഷണം പാചകം ചെയ്തു . സ്വാശ്രയ ഗ്രാമ മെന്ന രാഷ്ട്രപിതാവിന്റെ ലക്ഷ്യസാക്ഷാൽക്കാരത്തിനു തകുന്ന പ്രവർത്തനങ്ങളുമായി ഈ NSS യൂണിറ്റ് തുടർന്നും മുന്നോട്ടു കുതിക്കുക തന്നെ ചെയ്യും

അദ്ധ്യാപകദിനം

അദ്ധ്യാപക ദിനത്തിൽ എൻ.എസ്സ്.എസ്സ് കുട്ടികൾ അദ്ധ്യാപകരായി ക്ലാസ്സുകൾ നയിച്ചപ്പോൾ

ഹരിത വനം

പാറകൾ നിറഞ്ഞ വൃക്ഷങ്ങളില്ലാത്ത വരണ്ടുണങ്ങിയ പ്രദേശമായിരുന്നു ഈ സ്ക്കൂൾ ക്യാംപസ്. ഇതിനെ ഇന്നു കാണുന്ന ഹരിത സുന്ദര പ്രദേശമാക്കി മാറ്റിയത് ഇവിടുത്തെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർ മാരുടെ കഠിനാധ്വാനവും ഇഛ്ചാശക്തിയും മാത്രമാണ്. അവർ ആയിരത്തിലധികം വരുന്ന വൃക്ഷങ്ങളും ഔഷധസസ്യങ്ങളും ഈ ക്യാംപസിൽ നടുക മാത്രമല്ല അവയെ വേണ്ട വിധം പരിവാലിക്കുകയും ചെയ്തു . വേനലിലെ കൊടും ചൂടിലും ഈ തൈകൾക്ക് വെള്ളം നൽകി പരിപാലിക്കാനും അവയെ സംരക്ഷിക്കാനും അവർ സഹിച്ച ത്യാഗ ത്തിന്റെ ഫലമാണ് ഇന്നു നാം ആ സ്വദിക്കുന്ന ഈ ഹരിത വിസ്മയം . ഏതാനും വർഷങ്ങൾക്കുള്ളിൽ ക്യാംപസി നെ ഒരു മികച്ച ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം.

നെൽകൃഷിയും നാട്ടറിവും

പുതിയ തലമുറ ആധുനിക വിനോദോപാധികളിലും സമൂഹമാധ്യമങ്ങളിലും സമയം കളയുമ്പോൾ ഇവിടത്തെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ മനുഷ്യവംശത്തിന്റെ യഥാർത്ഥ ജീവനോപാധിയായ കാർഷികവൃത്തിയിൽ ആനന്ദം കണ്ടെത്തുന്നു . സ്കൂളിനടുത്തുള്ള തരിശിട്ടിരുന്ന വയലിൽ ഇവർ നെൽ കൃഷിയിറക്കി. ഇതിലൂടെ കൃഷി രീതികളോടൊപ്പം വൈവിധ്യമാർന്ന നാട്ടറിവുകളും പ്രദേശത്തെ പ്രായംചെന്ന കർഷകരിൽ നിന്നും ഇവർ മനസ്സിലാക്കി. ചേറിന്റെ മണവും ഞാറിന്റെ സൗന്ദര്യവും അവർ ആസ്വദിച്ചു. സമീപത്ത് കൃഷിചെയ്യുന്നവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിത്തിറക്കൽ മുതൽ കൊയ്‌ത്തുൽസവം വരെ വിദ്യാർത്ഥികൾ സ്വന്തമായി ചെയ്തു. ജീവിതത്തിലുടനീളം കാർഷികസംസ്കാരം മുറുകെപ്പിടിക്കാനുള്ള മനസ്സാണ് ഇതിൽനിന്നു ലഭിച്ചു ഏറ്റവുംവിലപിടിപ്പുള്ള പ്രതിഫലം.

രോഗികൾക്ക് ആശ്വാസമായി സൗജന്യഭക്ഷണ വിതരണം

സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വെള്ളിയാഴ്ചകളിൽ നടത്തി വരുന്ന സൗജന്യ രാത്രി ഭക്ഷണ വിതരണം രോഗികൾക്ക് വലിയ ആശ്വാസമാണ്. അരീക്കോട് സർക്കാർ താലൂക്കാശുപത്രിയിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കുമാണ് ഈ സക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് സുമനസുകളുടെ സഹായത്തോടെ രാത്രി ഭക്ഷണം നൽകുന്നത് . വെള്ളിയാഴ്ച വൈകുന്നേരം സ്കുളിൽ നിന്നും പാചകം ചെയ്യുന്ന ദക്ഷണം ആശുപത്രിയിലെത്തിച്ച് രോഗികൾക്ക് വിതരണം ചെയ്തിട്ടാണ് വളണ്ടിയർമാർ വീട്ടിൽ പോകുന്നത്. തുടർവർഷങ്ങളിലും ഇത് മുന്നോട്ടു കൊണ്ടു പോവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്

.

മഴക്കുഴി നിർമ്മാണം,അംഗൻവാടിക്ക് കിണർ നിർമാമാണം, റോഡ് നിർമ്മാണം,പൊതുകിണർ വൃത്തിയാക്കൽ, ലഹരിക്കെതിരെ മനുഷ്യമതിൽ , പോസ്റ്റർ പ്രചാരണം , എയിഡ്സ് ബോധവൽക്കരണ റാലി , വിവിധ ദിനാചരണങ്ങൾ, ബോധവൽക്കരണ ക്ലാസ്, തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ക്യാംപസിലും പുറത്ത് സമൂഹത്തിലും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇനി ചിത്രങ്ങൾ സംസാരിക്കും