ജി.എച്ച്.എസ്.എസ്. അരീക്കോട്/പരിസ്ഥിതി ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |


* കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, * പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. * ജീവിതശൈലീരോഗനിയന്ത്രണം, * ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. * വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, *റൂബെല്ല വാക്ലിൻ നൽകൽ, * അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.
ഒരു വലിയ പ്രകൃതിദുരന്തം നമ്മുടെ നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ചതിന് സാക്ഷിയായതോടൊപ്പം, ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും, ദുരിതബാധിതരെ അകമഴിഞ്ഞ് സഹായിക്കുവാനും അരീക്കോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും കാണിച്ച മനുഷ്യസ്നേഹം അംഗീകരിക്കപ്പെടുന്നതോടൊപ്പം, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നമ്മുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു......
വായന:പ്രകൃതിദുരന്തങ്ങൾ
![]() |
![]() |
![]() |
![]() |
![]() |
![]() |