വരുംദിനങ്ങൾക്കുമപ്പുറം
ദുരിതം എന്ന രാക്ഷസൻ
ജനഹൃദയങ്ങളിൽ ആടി
ഉലയുന്നിതാ............
കേൾവി എന്ന സത്യത്തിനപ്പുറം
കാഴ്ചയുടെ പൊൻ തിളക്കവും
വരി വിതറുന്നിതാ .........
നിഴൽ പതിഞ ചായത്തിൽ വരക്കുന്നിതാ
കണ്ണീരിൻ ചിത്രം
ആനനത്തിൽ പുഞ്ചിരി
വിരിയും നേരവും
ഇന്നിതാ മായുന്നു ; മറയുന്നു
സ്നേഹ ദീപം വിതയ്‍ക്കാനായ്
ഒന്നായ് ചേരുന്നിതാ മനുഷ്യ
മനസ്സുകൾ തമ്മിൽ
ദിനം പ്രതി കാഴ്ചകൾ
നോവിന്റെ മുത്തുകൾ
കോർത്തിണക്കാം
മനുഷ്യ നന്മയ്ക്ക്