ജി.എച്ച്.എസ്.എസ്.മാതമംഗലം/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബിന്റെ നല്ല പ്രവർത്തനം സ്കൂളിൽ നടക്കുന്നുണ്ട്.കുട്ടികളുടെ സഹജമായ കഴിവുകൾ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധിക്കാറുണ്ട്.സബ്ജില്ലാ- ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി പരിശീലനങ്ങൾ നല്കാനും മികച്ച വിജയം നേടാനും കഴിയാറുണ്ട്.ചിത്രകലാധ്യാപകനായ പി.വി.ഹരിദാസൻ മാസ്റ്റർ പെൻസിൽ ഡ്രോയിങ്ങ്, ജലച്ചായം എന്നിവയിൽ പ്രത്യേക പരിശീലനം നല്കി വരുന്നു.കുട്ടികളുടെ ചിത്രപ്പതിപ്പുകൾതയ്യാറാക്കാനും,ചിത്രപ്രദർശനം നടത്താനും സാധിക്കാറുണ്ട്.ഓണപ്പൂക്കളമത്സരം നടത്തി സമ്മാനങ്ങൾ നല്കുന്നത് ആർട്സ് ക്ളബ്ബിന്റെ നേതൃത്വത്തിലാണ്. കലോത്സവങ്ങൾ 2 ദിവസങ്ങലിലായി വിപുലമായി നടത്താറുണ്ട്.അതിന്റെ ഭാഗമായി സാംസ്കാരിക നായകന്മാർ,സംവിധായകർ,സിനിമാനടന്മാർ,മറ്റു കലാകാരന്മാർ എന്നിവരെയൊക്കെ സ്കൂളിൽ കൊണ്ടുവരാനും,.കുട്ടികൾക്കും,രക്ഷിതാക്കൾക്കും,നാട്ടുകാർക്കും നല്ല അനുഭവം സമ്മാനിക്കാനും കഴിയാറുണ്ട്.