ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ
ജി.എച്ച് എസ് എസ് പേഴയ്ക്കാപ്പിള്ളിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ വാരാഘോഷത്തിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ 24/9/25 ബ്രുധൻ) ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സഫീന എ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ ടീച്ചർ റഹ്മത്ത് പി.എം, സബിത പി. ഇ, ബിന്ദു പി.വി,ദീപ പി ജോസ്, കൈറ്റ് മിസ്ട്രസ്സുമാരായ സുലു മീരാൻ, സിനി ഇ. ജി. എന്നിവർ പങ്കെടുത്തു. സ്കൂളിലെ 8, 9, 10 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിവിധ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ഫാത്തിമ റെയ്ഹാന ഫ്രീഡം ഫെസ്റ്റിനെക്കുറിച്ച് വിവരണം നല്കി. കൂടാതെ ഇങ്ക്സ്കേപ്പ് ആപ്ലിക്കേഷൻ പരിചയപ്പെടുത്തൽ, അനിമേഷൻ, വീഡിയോ ഗെയിം, പ്രോഗ്രാമിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരുന്നു. സ്കൂളിലെ യു പി തലം മുതലുള്ള എല്ലാ കുട്ടികൾക്കും ഫെസ്റ്റിൽ പങ്കെടുക്കാൻ അവസരം ഉണ്ടായി. ഭിന്ന ശേഷി കുട്ടികൾക്കായി ഡിജിറ്റൽ പെയിൻ്റിംഗ് പരിശീലനവും നടത്തി.