ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊറോണ

ഈ പുതുവർഷ പുലരിയിൽ വന്നെത്തി നീ
ഈ ഭൂവിൽ മഹാമാരി കൊറോണ എന്ന പേരിൽ
ഭൂവിലാകെ പടർന്നു നീ
 മനുഷ്യ നാശത്തിനായി
അറിയാതെ പറയാതെ ഒരോ മനുഷ്യരിലും
നിശ്ചലമാക്കീ ഈ ഭൂമിയേ നീ
എല്ലാവരും ഒന്നാണ് ഇന്നീ ഭൂമിയിൽ
ആഘോഷങ്ങളില്ല ആചാരങ്ങളില്ല
നന്മ ചൊരിയുന്ന മനുഷ്യർ മാത്രം
ഒതുങ്ങീടാം നമ്മുടെ ഭവനങ്ങളിൽ നമുക്കു
കഥകളും കളികളുമായി ആ പഴയ കാലത്തിലേക്ക്
മാറീടാം നമുക്ക് ഈ നിമിഷത്തിൽ
കാത്തിരിക്കാം പുതിയ അധ്യാന വർഷത്തിനായി
തുരത്തിടാം കൊറോണ എന്ന മഹാമാരിയെ നമുക്കൊന്നിച്ച്


സൂര്യജ - എസ്സ്
7 - ബി ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത