ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുടാതെ ഒരു ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ടു ഉണ്ട്. കിഫ്ബി പുതിയ കെട്ടിടത്തിൽ അതിവിശാലമായ ഡൈനിംഗ് ഹാളും,ആടുക്കളയും ഓഡിറ്റോറിയം സജ്ജമായി വരുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുടിവെള്ളം ലഭ്യമാണ്.ഹൈസ്കൂളിലെയും ഹയർസെക്കന്ററിയിലെയും ക്ലാസുകൾ മൾട്ടീമീഡിയാ സൌകര്യമുള്ളവയാണ്.ഹയർസെക്കന്ററിയിൽ ഓൺഗ്രിഡ് സോളാർ സിസ്റ്റമുണ്ട്.