ഒരു ദുരന്തം കൂടി എൻഭൂമിയിൽ വന്നു
കോവിഡ്- 19 വൈറസ്
ആയിരം സ്വപ്നങ്ങൾ ആശങ്കകൾ സ്നേഹങ്ങൾ എല്ലാം തകർത്തതീ നീയെൻ
ജീവൻ എടുക്കുന്നു കാലനെ പോലെ നീ
എന്തിനു വന്നു എൻ ഭൂമിയിൽ
എന്തിനു വന്നു എൻ ഭൂമിയിൽ
മാനവക കുലമാകെ നാശത്തിലായി
ഇനിയും ഒടുക്കൂ നിൻ ക്രൂരത
നരകമാം ജീവിതം നൽകി നീ ഭൂമിയിൽ
ഇനിയും ഒടുക്കൂ നിൻ ക്രൂരത
ഞങ്ങൾ നേരിടും നിന്നെ ഒരുന്നാൾ
ശക്തരായ തന്നെ തിരിച്ചു വരും
നേരിടും നീ ചാ നിന്നെ ഞങ്ങൾ
ഒത്തൊരുമിച്ചുള്ള പ്രവർത്തനത്താൽ