ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കാത്തു കാത്തിരുന്നു ഞാൻ
എൻ വേനലവധിയെ
ആഗ്രഹിച്ചിരുന്നു ഞാൻ
എൻ വേനലവധിയെ
കൂട്ടുകാരോടൊത്ത് ഉല്ലസിച്ചീടുവാൻ
ആടിത്തിമർത്തങ്ങഘോഷമാകുവാൻ
എന്നാലെൻ പ്രതീക്ഷകളെല്ലാം
തകർത്ത് കൊണ്ടെത്തിയല്ലോ
മഹാമാരിയാം കൊറോണ
ഞെട്ടിത്തരിച്ചുപോയ് ലോകമാകെ
ഈ മഹാമാരിതൻ വരവ് കണ്ട്
സംഹാരതാണ്ഡവമാടി കൊറോണ
എങ്ങും മരണങ്ങൾ മാത്രമല്ലൊ
എത്തിയല്ലോ എങ്ങും സാന്ത്വനമായ്
ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങളും
ജനതാകർഫ്യൂവും ലോക്ഡൗണും
കർമ്മനിരതരായ് ആരോഗ്യപ്രവർത്തകർ
ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാരും
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
സാമൂഹ്യഅകലം പാലിച്ച് ജനതയും
ഈ മഹാമാരിയെ തുടച്ചു നീക്കീടുവാൻ
ദൃഡനിശ്ചയത്തോടെ ജനതയും സജ്ജമായ്
ഇനിയുമൊരു പൊൻ പുലരി വിരിയുമെന്ന
പ്രത്യാശയോടെ നാം ജീവിക്കുന്നു.

അനുപമ.യു
6 എ ജി.എച്ച്.എസ്സ്.എസ്സ്.ആഴ്ചവട്ടം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത