ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/കൊറോണക്കാലം പകർന്ന പുത്തൻ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം പകർന്ന പുത്തൻ അനുഭവം

ഞാൻ ജനാല തുറന്ന് പുറത്തു നോക്കി. എങ്ങും പക്ഷികളുടെ കലപില ശബ്ദം. വാഹനങ്ങളും ആൾക്കാരുമില്ലാത്ത ആരവമൊഴിഞ്ഞ നിശ്ചലമായ റോഡ്. കുട്ടികൾ എന്നും കളിക്കാൻ വരുന്ന ഗ്രൗണ്ട് ഒഴിഞ്ഞുകിടക്കുന്നു. വീടു പണി പകുതി വെച്ചു നിർത്തി പണിക്കാരൊഴിഞ്ഞു പോയി. നിശബ്ദമായ അന്തരീക്ഷം എങ്ങും വല്ലാത്തൊരു ശാന്തത. മൂക്കും വായും പൊത്തി ഭീതിയോടെ ആളുകൾ നടന്നു നീങ്ങുന്നു. പക്ഷേ എനിക്കു തോന്നിയത് ഈ കൊറോണക്കാലം പ്രകൃതിക്ക് ഏറ്റവും സന്തോഷം പകരുന്ന ദിനങ്ങളാണെന്നാണ്. വാഹനങ്ങളില്ലാത്ത, പരിസരമലിനീകരണമില്ലാത്ത പ്രകൃതിയിൽ പക്ഷിമൃഗാധികൾ മനുഷ്യ ശല്യമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്ന കാലം. വിഷപ്പുകയില്ലാത്ത മാലിന്യമില്ലാത്ത അന്തരീക്ഷം. പ്രകൃതിക്ക് അതിന്റെ ശ്വാസകോശം തിരിച്ചുകിട്ടിയ അനുഭവം. ആളുകൾ വീട്ടിലെ മാലിന്യങ്ങൾ സ്വന്തമായി സംസ്ക്കരിക്കാൻ തുടങ്ങി., സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങിയതോടെ വിഷരഹിത പച്ചക്കറി മനുഷ്യാരോഗ്യം നന്നാക്കി. അതോടൊപ്പം അച്ഛനോടും അമ്മയോടും ഏട്ടനോടും സംസാരിക്കാനും കളിക്കാനും സന്തോഷം പങ്കുവെയ്ക്കാനും ഏറെ സമയം കാട്ടി.
എല്ലാവരും ഫോണിലും ടി.വി യിലും കൂടുതൽ സമയം ചെലവാക്കുമ്പോൾ ഞാൻ അതിന്റെ കൂടെ വായനയും ചേർത്തിരുന്നു. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ കുറേ പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞു. അതോടൊപ്പം തന്നെ കുറെയേറെ ചിത്രവും വരച്ചു. പിന്നെ എല്ലാ ദിവസവും വൈകുന്നേരം മുറ്റത്തു നിന്ന് അമ്മയോടും അച്ഛനോടും ഏട്ടനോടുമൊപ്പം ഷട്ടിൽ കളിക്കാനും അവസരം കിട്ടി. അങ്ങനെ കൊറോണക്കാലം മനസ്സിനേറെ സുഖവും സന്തോഷവും തരുന്ന പ്രകൃതിക്ക് ശുദ്ധവായു സമ്മാനിക്കുന്ന ഒരു കാലമായി തീരുന്നു.


ഹരിഗോവിന്ദ്
V E ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ