ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായി

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവാൻ നേരമായി

പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ.....
 കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിന-
 ലയടികളിൽ നിന്ന് മുക്തി നേടാം.....
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊ-
ഴിവാക്കിടാം ഹസ്തദാനം...
അൽപകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതില്ലാതെ
നടക്കുന്ന സോദരേ കേട്ട്കൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ...
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കാൻ
  ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറീടാം
ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്ക് വേണ്ടി ........

ഫാത്തിമ ദിയ ടി
5 E ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണ്,‍ വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത