ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം

നാമെല്ലാം ഒന്നല്ലേ
നാമെല്ലാം മനുഷ്യരല്ലേ
ഇവിടെ ജാതിയില്ല മതമില്ല
ധനികനില്ല ദരിദ്രനില്ല
ആരാധനാലയങ്ങളില്ല
ആൾദൈവങ്ങളുമില്ല
ബാല്യമില്ല യൗവനമില്ലവാർധക്യവുമില്ല
ഉള്ളിൽ പിടയുന്ന ജീവൻ
മരണം മണക്കുന്ന ലോകം
മഹാമാരിയായി
എഴുന്നെള്ളി വന്ന കൊറോണ
നിന്നെ ഭയക്കുന്നൂ, എൻ്റെ നാട്
കൊണ്ടു പോകരുതേ, എന്നെയും
എൻ്റെ പ്രിയരെയും'.......

ഷഹദിയ ഷെറിൻ
4A ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത