മഞ്ഞിൽ നിന്നും രക്ഷ നേടാൻ
പച്ചപുതപ്പുണ്ട് നിനക്ക്
നിന്നെ താരാട്ടുവാൻ തെന്നലുണ്ട്
നിന്നെ പുകഴ്‌ത്താൻ കവികളുണ്ട്
നീ മനോഹരി തന്നെ ...പക്ഷേ.....
നിറയുകയാണിന്നു നിന്റെ കണ്ണുകൾ
പുക പിടിച്ചു ദാഹജലമില്ലാതെ
നീ ചെറണിഞ്ഞു നിൽക്കുന്നു
മനുഷ്യർ നിന്നെ വിടാതെ
പിന്തുടരുന്നു ..സ്വാർത്ഥ ചിന്തയാൽ
നിന്നെ വേട്ടയാടുന്നു