തത്തമ്മേ തത്തമ്മേ ചുണ്ടും ചോപ്പിച്ചിതെങ്ങോട്ടാ? മാവിൻ കൊമ്പിൽ കൂടുണ്ടാക്കാൻ കൂട്ടരെ തേടിപ്പോകുന്നു. പൂച്ചമ്മേ പൂച്ചമ്മേ പമ്മി പമ്മിയിതെങ്ങോട്ടാ? അങ്ങേക്കടവിൽ മീനുണ്ടേ അതെടുക്കാനായി പോകുന്നു. കിച്ചൂ കിച്ചൂ നീയെങ്ങോട്ടാ സുന്ദരനായി പോകുന്നു? മാമരച്ചോട്ടിൽ കൂട്ടരുമൊത്ത് കളിക്കാനായി പോകുന്നു. എന്നാൽ ഞാനും വന്നോട്ടെ നിന്നുടെകൂടെ വന്നോട്ടെ
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത