മുറ്റത്തുണ്ടൊരു പൂന്തോട്ടം
പൂക്കൾ വിടർന്നൊരു പൂന്തോട്ടം
പൂമ്പാറ്റയ്ക്കും തേനീച്ചയ്ക്കും
തേൻ നുകരാനൊരു പൂന്തോട്ടം
തെച്ചിക്കെന്തൊരു ചുവപ്പാണേ
റോസൊരു സുന്ദരി പൂവാണേ
രാവിൽ വിടരും പിച്ചിപ്പൂവും
നറുമണമൊഴുകും മുല്ലപ്പൂവും
എന്നുടെ തോപ്പിൽ ഉണ്ടല്ലോ
കണ്ടോ കണ്ടോ പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം