ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെറുമുക്ക് ജി എം എൽ പി സ്കൂൾ

           ചെറുമുക്ക് പടിഞ്ഞാറേ തലയിൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് 1925 -ൽ ചെറുമുക്ക് ജി എം എൽ പി സ്കൂൾ എന്ന പേരിൽ ചെറുമുക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്. നൂറാം വാർഷികത്തിന് ഇനി വെറും നാലുവർഷം കൂടി മാത്രം ബാക്കിയുള്ള ഈ സരസ്വതി ക്ഷേത്രം പതിനായിരക്കണക്കിന് ആളുകൾക്ക് അക്ഷരവെളിച്ചം നൽകി ഗ്രാമത്തിന്റെ നക്ഷത്രം ആയി മാറിയിരിക്കുന്നു.

        ഓടിട്ട ഒറ്റ കെട്ടിടത്തിൽ എഴുനൂറിലധികം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരുമായി ഞെങ്ങി ഞെരുങ്ങി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് കാണുന്ന തരത്തിലുള്ള മനോഹരമായ കെട്ടിടങ്ങളിലേക്ക് മാറിയത് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ കഴുങ്ങിൽ ഹസ്സൻകുട്ടി എന്ന വ്യക്തിയുടെ അശ്രാന്ത പരിശ്രമഫലമായാണ്.

        ഭൗതികസൗകര്യങ്ങൾ കൊണ്ടും കുട്ടികളുടെ എണ്ണം കൊണ്ടും താനൂർ സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂളായി മാറിയത് ചെറുമുക്ക് ഗ്രാമത്തിലെ രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടേയും പൂർവ വിദ്യാർഥികളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പിന്തുണയും നിതാന്തജാഗ്രത കൊണ്ടും മാത്രമാണ്. 1990-ലാണ്  പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത്.

         2016-ലാണ് SSA യുടെ 4 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നത്. 2015-ലാണ് പഴയ കെട്ടിടം പൊളിച്ചത്. സ്കൂളിലെ വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും നിലവിൽ വന്നത് 2017ലാണ്. MLA യുടെ ആസ്തി വികസന ഫണ്ട് കൊണ്ട് വാങ്ങിയ സ്കൂൾ ബസ് 2019-ലാണ് കിട്ടിയത്.

       2015-ൽ വിപുലമായ രീതിയിൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു. നവതി ആഘോഷം ഉദ്ഘാടനം ചെയ്തത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ശ്രീ വിഎം കുട്ടി സാറാണ്.

ഇന്ന് 18 ക്ലാസ് റൂമുകളും 700 ലധികം കുട്ടികളും സ്കൂളിൽ ഉണ്ട്. 2012-ലാണ് സ്കൂളിൽ പ്രീപ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറിയിൽ മാത്രം165 ലധികം കുട്ടികളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ്.