പൂക്കളെണ്ണീ..
കായ്കളെണ്ണീ..
മരങ്ങളെണ്ണീ ഞാൻ..
പൂക്കൾ തോറും പാറി നടക്കും
വണ്ടുകൾ നോക്കീ ഞാൻ..
മരങ്ങൾ ചാടി ..
ചാടിച്ചാടി അണ്ണാറക്കണ്ണൻ..
പൂമ്പാറ്റകളും കാക്കെം കുയിലും
പ്രാവും കുരുവികളും...
കോവിഡിൻ കാലം..
ഞാനൊറ്റക്കല്ലാ..
ഒട്ടും സങ്കടവുമതുമില്ലാ..
പ്രകൃതി തൻ കൂട്ടുകാരെത്ര..
കൂടെ കൂട്ടീടാൻ.. !
വിത്തു വിതച്ചും ചെടികൾ നട്ടും..
നമുക്കാനന്ദിച്ചീടാം..
ജാഗ്രതയോടെ മുന്നേറീടാം..
നാടിനെ രക്ഷിക്കാം..!!