ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണയാണ് അത് തന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെ വന്ന കൊറോണയാണ് അത് തന്നത്


         രാവിലത്തെ ചായ കഴിഞ്ഞ്
         ടിവി കണ്ടുകിടക്കുമ്പോൾ
          അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
         അപ്പോൾ അമ്മ വിളിച്ചുണർത്തി
         ചൂടുചായ കൊടുക്കാറുണ്ടെന്നും
          ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും
          മയങ്ങാറുണ്ടെന്നും
          പറമ്പിൽ തൊട്ടാവാടിപൂക്കളുണ്ടെന്നും
          വൈകുന്നേരം മുറ്റത്തെമാവിൻ തണലിൽ
         സിറ്റൗട്ടിലെ കസേരയോട്
        കുശലം പറയാൻ വരുമെന്നും
         അഞ്ചുമണിയുടെ വെയിൽ
        ഊണുമേശപ്പുറത്ത് വിരിയാടുമെന്നും
       ഇന്നലെ വന്ന കൊറോണയാണ് കാട്ടിതന്നത് .
 

ബാസിൽ സിനാൻ
2 എ ജി. എം എൽ .പി എസ് വെട്ടം പള്ളിപ്പുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത