ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/ചൈനയിലെ വിരുന്നുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ചൈനയിലെ വിരുന്നുകാരൻ

നിങ്ങൾക്ക് എന്നെ അറിയാമോ ? ഞാൻ കൊറോണ .എനിക്ക് ലോകാരോഗ്യസംഘടന നൽകിയപോരാണ് കോവിഡ് 19.ഞാൻ ജനിച്ചത് 2019 ഡി‍ംബർ 31ന് .ചൈനയിലെ വുഹാനിലാണ് ഞാൻ ആദ്യം പ്രത്യക്ഷപ്പെട്ടത് എന്ന് പറയപ്പെടുന്നു.മാത്രമല്ല ചൈനക്ക് പുറമെ കൊറോണ വൈറസ് റിപ്പോ‍‍ർട്ട് ചെയ്യപ്പെട്ട ആദ്യരാജ്യമാണ് ഫിലിപ്പിൻസ്.പിന്നെ ഞാൻ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇന്ത്യയിൽ ആദ്യംവന്നത് തൃശ്ശൂരിലേക്കാണ്. ഞാൻ വന്ന കാരണം സംസ്ഥാനത്താകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇപ്പോൾ ഞാൻ കേരളത്തിലെ എല്ലാ ജില്ലകളിലും എത്തി.കൂടുതൽ ആളുകളിലേക്ക് എത്താനാണ് ഞാൻ ശ്രമിക്കുന്നത് .എത്തിച്ചേരാതിരിക്കാൻ മനുഷ്യർ ജാഗ്രതയിലാണ്.എവിടെ പോയി വന്നാലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നു.മാസ്ക് ധരിക്കുന്നു.മനുഷ്യൻ ഇങ്ങനെ ജാഗ്രത പാലിക്കുമ്പോൾ ഞാൻ എങ്ങിനെയാണ് അവരിലേക്ക് എത്തിച്ചേരുക.

കൃഷ്ണേന്ദു. കെ
3 എ ജി. എം എൽ .പി എസ് വെട്ടം പള്ളിപ്പുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം