ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

1. എന്താണ് കൊറോണ? മൃഗങ്ങളിലൂടെ സഞ്ചരിക്കുൂന്ന വലിയൊരു വൈറസ് കുടുംബമാണ് കൊറോണ വൈറസുകൾ.ഇതിൽ ചിലവ മനുഷ്യരെയും ബാധിക്കാറുണ്ട്.ഇത്തരം വൈറസുകൾ ജലദോഷം മുതൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻ‍ഡ്രം(മെർസ്)സിവിയർ അക്യൂട്ട് ‍‍റെസ്പിറേറ്ററി സിൻ‍‍്രഡ്രം(സാർസ്)എന്നിവപോലെയുള്ള ശ്വാസകോശസംബന്ധിയായ രോഗങ്ങൾക്ക് വരെ കാരണമാവുന്നതാണ്. 2.കോവിഡ് 19 എന്താണ് ? വൈറസ് കോവിഡ് 19 അഥവാ കൊറോണ വൈറസ് രോഗം -2019( കൊറോണ വൈറസ്ഡിസീസ് )ഉണ്ടായതിന് കാരണം ഒരു തരം നോവൽ കൊറോണ വൈറസ് ആണ്. ഈ പുതിയ ഇനം വൈറസുകൾ മനുഷ്യരിൽ പ്രവേശിക്കുന്നത് ഇതാദ്യമായാണ് .വളരെ വേഗത്തിൽ പടരുന്ന ഇത്തരം ഇനം കൊറോണ വൈറസ് മൂലമുണ്ടായരോഗം ആദ്യം കണ്ടെത്തിയത് 2019 ൽ ചൈനയിലെ വുഹാനിലാണ് . 3.എങ്ങനെയാണിത് പടരുന്നത് ? മനുഷ്യരിലുണ്ടായ കൊറോണവൈറസ് സാധാരണഗതിയിൽ പടരുന്നത് രോഗബാധിതനായ വ്യക്തിയിൽ നിന്നാണ് .രോഗിയുമായി ഹസ്തദാനം ചെയ്തതത് മൂലമോ അയാളുമായി സമ്പർക്കംപുലർത്തിയതുമൂലമോ രോഗാണു വസിക്കുന്ന പ്രതലത്തെ സ്പർശിച്ചശേഷം കൈകൾ കഴുകാതെ മൂക്ക് ,കണ്ണ്, വായ എന്നിവ തൊടുന്നതിലൂടെയോ പടരാം.

ആയിഷ ഹെന പി
3 എ ജി. എം എൽ .പി എസ് വെട്ടം പള്ളിപ്പുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം