ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

1994-95 വർഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്. സ്കൂളിന്റെ മുഴുവൻ സാമ്പത്തിക മേൽനോട്ടവും ഫിഷറീസ് വകുപ്പാണ് നിർവ്വഹിക്കുന്നത്. ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകൾക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വർഷവും എട്ടാം ക്ലാസിൽ 40 വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം നൽകുന്നത്. 1999 മുതൽ ഇവിടെ എസ് എസ് എൽ സി സെന്ററാണ്. ആദ്യ ബാച്ചിൽ 84% വിജയവും കഴിഞ്ഞ ഒൻപത് വർഷം തുടർച്ചയായി 100% വിജയവും കൈവരിച്ചിട്ടുണ്ട്. കൊയിലാണ്ടി ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ അറബികടലിന്റെ തീരത്ത് ഹാർബറിന് സമീപം കടലിന് അഭിമുഖമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി ആലപ്പുഴ ജില്ല യിലെ സോമന്റെ മകൾ അനിത.കെ.എസ്.ആണ്.